ക്രിസ്തു കേന്ദ്രീകൃതമായ പേരന്റിംഗിനെപ്പറ്റി എഫെസ്യ ലേഖനത്തിൽ പൗലോസ് അപ്പോസ്തലന്റെ ഉപദേശം ശ്രദ്ധേയമാണ്. മക്കളുടെ ജീവിതത്തിൽ പിതാവിന്റെ ലക്ഷ്യബോധമുള്ള ഇടപെടലിനെപ്പറ്റിയാണ് നാലാം വാക്യത്തിൽ പരാമർശിക്കുന്നത്:
കാര്യങ്ങൾ അസത്യമായും അതിശയോക്തിപരമായും സംസാരിക്കുന്നത് ചിലരുടെ സ്വഭാവ ബലഹീനതയാണ്. ഇത്തരം സംസാരങ്ങൾ വഴിതെറ്റിക്കുന്നതും ആശയക്കുഴപ്പവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണ്.
വിവാഹമോചനവും വേർപിരിയലും വളരെ വെല്ലുവിളികൾ നിറഞ്ഞ അനുഭവങ്ങളാണ്. വിവാഹമോചനത്തിന് ശേഷമുള്ള സഹനയാത്രയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ചില മുൻകരുതലുകളും മനസ്സൊരുക്കവും സഹായകമാണ്.
വിതക്കാരന്റെ ഉപമയിൽ ദൈവവചനമാകുന്ന വിത്തു വീഴുന്ന മുള്ളും പാറയും പെരുവഴിയുമാകുന്ന നിലങ്ങളെപ്പറ്റി കർത്താവ് പറയുന്നുണ്ട്. സ്വർഗ്ഗീയ കൃഷിക്കാരൻ വിതയ്ക്കുന്ന കുട്ടികളാകുന്ന വിത്ത് ചെന്ന് വീഴുന്ന രോഗബാധിതമായ കുടുംബാന്തരീക്ഷങ്ങൾക്കും ഈ ഉപമ അനുയോജ്യമാണ്.
കുട്ടികളുടെ റോൾ മോഡലും കുടുംബത്തിന്റെ കാര്യവിചാരകനുമായി ദൈവം നിയമിച്ചിരിക്കുന്ന അപ്പനെപ്പറ്റി ദൈവത്തിന് പല പ്രതീക്ഷകളുണ്ട്. അത് ഉത്തരവാദിത്വത്തോടും സമർപ്പണത്തോടും കൂടെ നിർവഹിക്കുന്നവർക്ക് ദൈവം നൽകുന്ന സ്വർഗ്ഗത്തിലെ പ്രതിഫലം വലുതാണ്:
മാതാപിതാക്കൾക്ക് ദൈവം നൽകുന്ന വിസ്മയാനുഗ്രഹങ്ങളാണ് മക്കൾ. അവരുടെ ആത്മീയവും ശാരീരികവുമായ വളർച്ചയ്ക്കും പുരോഗതിക്കും ദൈവാനുഗ്രഹത്തിനുമായി മക്കളെ ദൈവസന്നിധിയിൽ സമർപ്പിക്കുവാനുള്ള മാതാപിതാക്കളുടെ ചുമതല വളരെ പ്രധാനപ്പെട്ടതാണ്.