ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്നു: “ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു; ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ ”എന്നു അവൻ ഉത്തരം പറഞ്ഞു.- ലൂക്കോസ് 17:20-21
ക്രിസ്തുവിന്റെ സഭയുടെ വളർച്ചയെ തടയുവാൻ സാത്താന്യ ശക്തികൾ ആദ്യം പ്രയോഗിച്ച ആയുധം പീഡനമായിരുന്നു. അത് ദൈവമക്കളെ ചിതറിച്ചു കളഞ്ഞെങ്കിലും യേശുവിനും സുവിശേഷത്തിനും വേണ്ടി മരിക്കുവാൻ അവർ തയ്യാറായതോടെ സാത്താൻ പുതിയ തന്ത്രങ്ങളുമായി രംഗത്തു വന്നു.
മറ്റുള്ളവർക്കു മുൻപിൽ വഴി തടഞ്ഞു നിൽക്കുന്നവർ സങ്കുചിത മനസ്കരാണ്. മുൻഗണനയും പ്രാധാന്യവും കൊടുത്ത് മറ്റുള്ളവരെ പ്രമോട്ട് ചെയ്യുന്നവർ സവിശേഷ വ്യക്തിത്വത്തിന്റെ ഉടമകളാണ്.
സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം.
അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു.
മത്തായി 13 : 45-46