ദൈവകല്പനകളെ പ്രധാനവും അപ്രധാനവും ആയി പരീശന്മാർ തരംതിരിച്ചു. പ്രധാന പ്രമാണങ്ങൾ ലംഘിക്കുന്നവർക്ക് വലിയ ശിക്ഷയും അപ്രധാന നിയമലംഘനങ്ങൾക്ക് നിസ്സാര ശിക്ഷയും ലഭിക്കുമെന്ന് അവർ പഠിപ്പിച്ചു.
ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്‌തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ അവനെ അറിയിച്ചു അവന്‍ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ?
പാപത്തിന്റെ ദുരന്ത ഫലത്തെപറ്റി പറഞ്ഞ് വിശ്വാസികളെ അസ്വസ്ഥരാക്കരുതെന്നാണ് ആധുനിക ആത്മീയ കാഴ്ചപ്പാടുള്ള പലരുടെയും അഭിപ്രായം. പ്രോസ്പിരിറ്റി ഗോസ്പെൽ പറഞ്ഞും അൽഭുത രോഗശാന്തി ശുശ്രൂഷകൾ നടത്തിയും ആളുകളെ കംഫർട്ടബിൾ ആക്കുന്നതാണ് ഇടയത്വ ദൗത്യമെന്ന് ചിന്തിക്കുന്നവരുണ്ട്.
ക്രിസ്തുവിനെ പിന്തുടരുന്നവർക്ക് 'ക്രിസ്ത്യാനികൾ' എന്ന പേര് ആദ്യം ലഭിച്ചത് അന്ത്യോക്യയിൽ വച്ചാണ്. അതിനുമുമ്പ്, 'ക്രിസ്തു മാർഗ്ഗത്തിൽ നടക്കുന്നവർ' എന്നാണ് ക്രിസ്തുശിഷ്യർ അറിയപ്പെട്ടിരുന്നത് (പ്രവർത്തികൾ 9:2).