1 കൊരിന്ത്യർ പതിഞ്ചാം അധ്യായത്തിൽ പൗലോസ് അപ്പോസ്തോലൻ സഭയ്ക്ക് നൽകുന്ന മൂന്ന് നിർദ്ദേശങ്ങൾ ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് :
മൂന്നര വർഷം കൊണ്ട് ക്രിസ്തു ജനസഹസ്രങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറി. അധികംപേരും അപ്പം തിന്നാനും അത്ഭുതം കാണുവാനും ഓടിക്കൂടിയ ആൾക്കൂട്ടം ആയിരുന്നു എന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. എന്നാൽ ചിലർ ക്രിസ്തുവുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചു.അവരിലൊരാളാണ് നിക്കോദിമോസ്.
ജനസഹസ്രങ്ങളുടെ ജനപ്രിയനായകനായിരുന്ന കർത്താവിന്റെ കയ്യിൽ പള്ളിക്കരം കൊടുക്കാനുള്ള പണം പോലുമുണ്ടായിരുന്നില്ല. 'ചൂണ്ടയിട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്ക. അതിന്റെ വായ തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മ പണം കാണുന്നത് എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക' എന്ന് പത്രോസിനോട് പറഞ്ഞു.
ജനങ്ങളെ അബദ്ധവിശ്വാസത്തിന്റെയും നിസ്സഹായത ബോധത്തിന്റെയും തടവിൽ ബന്ധിച്ചിടാനാണ് അധികാരികൾ എല്ലാകാലത്തും ശ്രമിക്കാറുള്ളത്. കാരണം അവർ അവരുടെ ചൂഷണ ഇരകളാണ്.