'മുപ്പത്തെട്ടു ആണ്ടു രോഗംപിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
5:6 അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: “നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ ” എന്നു അവനോടു ചോദിച്ചു.' യോഹന്നാൻ 5:5 -6
AD 94-ൽ ഡോമിഷ്യൻ ചക്രവർത്തിയുടെ വാഴ്ചയുടെ പതിനാലാം ആണ്ടിൽ എഫെസോസിൽ സുവിശേഷവേല ചെയ്തുകൊണ്ടിരുന്ന യോഹന്നാനെ സ്പോറേഡ്സ് ദ്വീപ സമൂഹങ്ങളുടെ ഭാഗമായ പത്മോസിലേക്ക് നാടുകടത്തി.