ക്രിസ്തു സഭയുടെ ദുരവസ്ഥ

ക്രിസ്തുവിന്റെ സഭയുടെ വളർച്ചയെ തടയുവാൻ സാത്താന്യ ശക്തികൾ ആദ്യം പ്രയോഗിച്ച ആയുധം പീഡനമായിരുന്നു. അത് ദൈവമക്കളെ ചിതറിച്ചു കളഞ്ഞെങ്കിലും യേശുവിനും സുവിശേഷത്തിനും വേണ്ടി മരിക്കുവാൻ അവർ തയ്യാറായതോടെ സാത്താൻ പുതിയ തന്ത്രങ്ങളുമായി രംഗത്തു വന്നു.

അത് സമ്പത്തിനോടുള്ള ആസക്തി വർദ്ധിപ്പിക്കലായിരുന്നു. ദൈവത്തേക്കാൾ അധികം പ്രാധാന്യം മാമ്മോൻ, വസ്തുവകകൾ, സ്ഥാപനങ്ങൾ തുടങ്ങിയ വിഗ്രഹങ്ങൾക്ക് കൊടുത്തതോടെ  സഭ സമ്പന്നമായി. പക്ഷെ, ആത്മീയ മുരടിപ്പ് ബാധിച്ചു, ആദ്യ സ്നേഹം തണുത്തുപോയി.

  പിന്നീട് ഉപയോഗിച്ച രണ്ട് മാരകായുധങ്ങൾ അധികാര സ്ഥാനങ്ങളും കറപ്ഷനുമായിരുന്നു. അതുണ്ടാക്കിയ ഭിന്നതയും വിരുദ്ധതയും വിദ്വേഷവും  ക്രിസ്തു സഭയെ ദുർബലമാക്കി!

'അതുകേട്ട്‌ യേശു പറഞ്ഞു: ഇനിയും നിനക്ക്‌ ഒരു കുറവുണ്ട്‌. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപം ഉണ്ടാകും. അനന്തരം വന്ന്‌ എന്നെ അനുഗമിക്കുക.
ഇതു കേട്ടപ്പോള്‍ അവന്‍ വളരെ വ്യസനിച്ചു. കാരണം, അവന്‍ വലിയ ധനികനായിരുന്നു.
യേശു അവനെ നോക്കിക്കൊണ്ടു പറഞ്ഞു: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത്‌ എത്ര ദുഷ്‌കരം!
ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്‌.'
ലൂക്കോസ് 18 : 22-25

ഏ.  പി. ജോർജച്ചൻ.