ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ കൺഫെഷൻസ് :
'വികാര നിയന്ത്രണം കൈവിട്ടുപോയ അഭിശപ്ത നിമിഷത്തിൽ ഞാനെങ്ങനെ ആ കൊടുംക്രൂരത ചെയ്തു എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല...'
ദൈവം കയീന് കൊടുത്ത ഉപദേശമാണ് ഇതിനുള്ള മറുപടി :
'ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്ക്കല്ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം. ഉല്പത്തി 4 : 7
' പാപം ' എന്ന വാക്ക് ആദ്യമായി ബൈബിളിൽ ഉപയോഗിക്കുന്ന സന്ദർഭമാണ് ഇത്. ചിന്തയിലും വാക്കിലും പ്രവർത്തിയിലും എപ്പോഴും ജാഗ്രതയും ആത്മനിയന്ത്രണവും പാലിക്കണം. പ്രകോപന സാഹചര്യങ്ങളിൽ പ്രതികരിക്കുമ്പോഴും മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോഴും ഫോർവേഡ് ചെയ്യുമ്പോഴും സൂക്ഷിക്കണം. പാപസാധ്യത വാതില്ക്കല്ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം.
വീഴാതെ നിങ്ങളെ കാത്തുകൊള്ളാനും തന്റെ മഹത്വത്തിന്റെ സന്നിധിയില്‍ നിങ്ങളെ കളങ്കരഹിതരായി സന്തോഷത്തോടെ നിറുത്താനും കഴിവുള്ള, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നമ്മുടെ രക്ഷ കനായ ഏക ദൈവത്തിനു സ്തുതിയും മഹത്വവും ശക്തിയും ആധിപത്യവും സര്‍വകാലത്തിനു മുന്‍പും ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ. ആമേന്‍. യുദാ 1 : 24-25
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.