കരുണയുള്ളവരായിരിക്കണം

ഒരുവൻ തന്റെ സമസൃഷ്ടിയോടു ദയ ചെയ്യണമെന്നുള്ളത് പൊതു ചുമതലയാകുന്നു. അവൻ ദയ ചെയ്യുന്നില്ലെങ്കിൽ, നീതിയാൽ ശിക്ഷിക്കപ്പെടും. സമ്പന്നരെ, സഹോദരങ്ങൾക്ക് വേണ്ടി,  'ദൈവത്തിന്റെ സമ്പത്ത്' വിനിയോഗിക്കുവാൻ, കർത്താവിനാൽ നിയോഗിക്കപ്പെട്ടിരിക്കുന്ന കാര്യവിചാരകരാണ് നിങ്ങളെന്ന് അറിഞ്ഞുകൊള്ളണം. 

'സഹജന്മാരിൽ കാരുണ്യം നാം കാട്ടീടേണം
  കാരുണ്യം കാട്ടായ്കിൽ ധർമ്മം ശിക്ഷിച്ചീടും
സമ്പത്താകെ പങ്കിട്ടീടാൻ ദൈവത്താലെ
കാര്യക്കാരായ് നിയമിതരാണീ സമ്പന്നന്മാർ.'
(മാർ യാക്കോബ്, ബുധൻ -പ്രഭാത നമസ്കാരം)

ശുഭദിനാശംസകൾ!
ഏ. പി. ജോർജ്ച്ചൻ