ഉണർന്നിരുന്ന് പ്രാർത്ഥിക്കണം

പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍; ആത്‌മാവു സന്നദ്‌ധമെങ്കിലും ശരീരം ബലഹീനമാണ്‌.'
മത്തായി 26 : 41

ഗത്സമെൻ തോട്ടത്തിൽ  ക്രിസ്തുവിനോടൊപ്പം പ്രാർത്ഥനക്ക് പോകുമ്പോൾ  വലിയൊരു പരീക്ഷണഘട്ടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു എന്ന് ശിഷ്യന്മാര്‍ അറിഞ്ഞിരുന്നില്ല. അതിനുള്ള അതിജീവന ശക്തിക്കായിട്ടാണ് ഉണർന്നിരുന്ന് പ്രാർത്ഥിക്കുവാൻ കർത്താവ് അവരെ ഓർമപ്പെടുത്തിയത്.

പരീക്ഷണ ഘട്ടങ്ങളിൽ എല്ലായ്‌പ്പോഴും ജഡം നമ്മെ കൈവെടിയും. അത് നമ്മിലെ ഒരു ഒറ്റുകാരനാണ്. പ്രലോഭനങ്ങളോടു പോരാടുമ്പോൾ  നമ്മുടെ ആത്മാവിനെ ശക്തിപ്പെടുത്താൻ   രണ്ടു കാര്യങ്ങൾ നാം ചെയ്യണം:
'ഉണര്‍ന്നിരുന്ന്, പ്രാർത്ഥിക്കണം.'

ജഡത്തോടും നിഷേധശക്തികളോടും എതിർത്തുനിന്നു വിജയം നേടുവാൻ ജീവിതപങ്കാളികളും മാതാപിതാക്കളും ഇടയന്മാരും ഭരണാധികാരികളും മടുത്തു പോകാതെ  ഉണര്‍ന്നിരുന്ന് പ്രാർത്ഥിക്കണം. ഭൗതിക നേട്ടങ്ങൾകൊണ്ടും സംഘടിത ശക്തികൊണ്ടും ദുഷ്ടനെ പ്രതിരോധിക്കാനാവില്ല.

'അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്‌തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.
സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
നിങ്ങള്‍ അപേക്‌ഷകളോടും യാചനകളോടും കൂടെ എല്ലാസമയവും ആത്‌മാവില്‍ പ്രാര്‍ഥനാനിരതരായിരിക്കുവിന്‍. അവിശ്രാന്തം ഉണര്‍ന്നിരുന്ന്‌ എല്ലാ വിശുദ്‌ധര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുവിന്‍.'
എഫേസ്യർ 6 : 10-18
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ