ദൈവത്തിന്റെ മണ്ണ്‍

ശുചിത്വ ശാസ്ത്രം ആതിപത്യം സ്ഥാപിക്കുന്നതിനു മുന്‍പ്, മണ്ണില്‍ കളിച്ചും മണ്ണില്‍ നടന്നും മണ്ണു ചുരത്തിയ വെള്ളം കുടിച്ചും ജീവിച്ച മനുഷ്യരില്‍ ബാക്ടീരിയകളും വൈറസുകളും അവന്റെ  ഇമ്മുണ്‍ സിസ്റ്റ്ത്തെ ശക്തമാക്കിയിരുന്നത്രേ! മണ്ണില്‍ നിന്നും പ്രകൃതിയില്‍ നിന്നും മനുഷ്യന്‍ അകന്നു പോയതുകൊണ്ടാണ് ഇന്നത്തെ പല ഇമ്മുണ്‍ സിസ്റ്റ്o രോഗങ്ങള്‍ എന്നും, ശുചിത്വ പാലനം ഒബ്സെഷനായ വികസിത രാജ്യങ്ങളിലാണ്‌ ഇത്തരം അസുഖങ്ങള്‍ കൂടുതല്‍ എന്നും മൈക്രോളജി-ഇമ്മുനോളജി  നിരീക്ഷ്ക മേരി മുബുഷ്.

ജനിക്കുമ്പോള്‍ കുട്ടിയുടെ ഇമ്മുണ്‍ സിസ്റ്റം പ്രോഗ്രാം ചെയ്യാത്ത കമ്പ്യൂട്ടര്‍ പോലെ ആണെന്നും, അള്‍ട്രാ ക്ലീന്‍ പരിതസ്ഥിതിയില്‍ കുട്ടികളെ വളര്‍ത്തുമ്പോള്‍ കുട്ടികളിലെ ഇമ്മുണ്‍ റെഗുലേറ്ററി സര്‍ക്യുട്ട് ക്രമപ്പെടുത്തുന്ന ജീവികളെ തടയുകയും സിസ്റ്റം പ്രവര്‍ത്തനക്ഷമ മല്ലാതകുകയും ചെയ്യുന്നത്‌ കൊണ്ടാണ് പ്രതിരോyധ ശേഷി കുറഞ്ഞു പോകുന്നതെന്നുമാണ് ബോസ്സ്റ്റ്ന്‍ ടഫ്ററ്സ്   മെഡിക്കല്‍ സെന്ററിലെ ഡോ. ജോയല്‍വെയ്സ്സ്ടോക്ക്.

 ഒന്നുരണ്ടു ശത്രു  ബാക്ടീറിയകളെ കൊല്ലാന്‍ വേണ്ടി ഭീകര മിസൈലുകളായ ആന്റി ബയോട്ടിക്കുകളായ കാര്‍പെറ്റ് ബോംബിടുമ്പോള്‍ ആരോഗ്യ പരിപലനത്തിനു ആവശ്യമായ പോഷകങ്ങള്‍ ഉല്‍പ്പാതിപ്പിക്കുന്ന ആന്തരീയ മിത്രങ്ങളായ അനേകം ബാക്ടീരിയകള്‍ കാശാപ്പു ചെയ്യപ്പെടുന്നു.

കൃമി കീടങ്ങളോടും മൈക്രോബുകളോടും പടവെട്ടുമ്പോള്‍ മനുഷ്യശരിരത്തിന്റെ പ്രതിരോധ കോട്ടകള്‍ ശുശക്തമാകുമെന്നറിഞ്ഞ  ജീവന്റെയും ജീവികളുടെയും തമ്പുരാന്‍ പറഞ്ഞു: 'എല്ലാം നല്ലത്'

മണ്ണു വാരി കളിച്ചും മണ്ണില്‍ നടന്നും മണ്ണു പുരണ്ടത് തിന്നുമൊക്കെ വളര്‍ന്നോരുകാലം... ചൊറിയും ചിരങ്ങും രോഗങ്ങളുമായി മല്ലിട്ടപ്പോള്‍ നമ്മുടെ പ്രതിരോധ കോട്ടകള്‍ ശക്തമാവുകയായിരുന്നു.

 ഇശ്വരോ ര്ക്ഷ്ത്!

ചില്ല്കൂട്ടിലിട്ടു ഇന്ന് വളര്‍ത്തുന്ന മക്കള്‍ വെയിലേല്കുമ്പോള്‍ വാടിപ്പോകുന്ന ദുര്‍ബല ജന്മങ്ങളാകുന്നത് അവരെ മണ്ണില്‍ നിന്ന് അകറ്റിയതു കൊണ്ടാണന്നു പുതിയ കണ്ടുപിടുത്തം.

സയന്‍സിനു അഭിപ്രായ സ്ഥിരതയില്ല. ഇന്ന് പറയുന്നത് നാളെ മാറ്റി പറയും. അറിവിന്റെ ലോകം അങ്ങിനെയാണ്, തിരിച്ചറിവുകള്‍ മുന്നറിവുകളെ   തിരുത്തിയെഴുതും.

തന്റെ കുട്ടികളെ ജീവന്റെ ജീവനാണ് ശോശാമ്മാന്റിക്ക്. കുട്ട്യാളെ നിലത്തുവയ്ക്കില്ല, നിലം തോടിക്കില്ല. ഒഴിവുകാലം ആസ്വദിക്കുവാന്‍ കുട്ട്യാളെയും കൊണ്ട് ബീച്ചില്‍ വന്നിരിക്കയാണ് സന്തുഷ്ട്ട കുടുംബം. കുട്ട്യാള്‍ക്ക് മണലിലും വെള്ളത്തിലും കളിക്കണം. 

നല്ല കാര്യായി, ബാക്ടിരിയയും വൈറസുകളുമുള്ള ചെളിവെള്ളത്തില്‍ കളി

ക്യെ? ഹൈടെക് ആശുപത്രിയിലെ ഹെല്‍ത്ത് വര്‍ക്കര്‍ ആയ ശോശാമ്മന്റി സ്മാര്‍ട്ട്‌ ഫോണില്‍ മിക്കി മൗസ് ഇട്ടുകൊടുത്തു.

നോ വേ, കിഡ്സ്‌! ദൈവത്തിന്റെ മണ്ണ്‍ നിങ്ങള്‍ക്കുള്ളതല്ല...

പ്രകൃതി സ്നേഹിയായ ദാവീദിന്റെ ബാല്യകാലം മണ്ണിലും മരങ്ങലോടോപ്പവും ആയിരുന്നു. പ്രകൃതിയില്‍ പ്രതിബിംബിക്കുന്ന വിശ്വ ശില്പിയുടെ സര്‍ഗാത്മ ഭാവങ്ങള്‍ അനുഭവിച്ചും ആസ്വദിച്ചുമറിഞ്ഞ ദാവീദ് തന്റെ കവിതകളില്‍ പ്രകൃതിയെ ആത്മഹര്‍ഷങ്ങളാല്‍ അണിയിച്ചൊരുക്കി രൂപവതി ആക്കി: 

 "...നീ ഭൂമിയെ സന്ദർശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയിൽ വെള്ളം നിറെഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവർക്കു ധാന്യം കൊടുക്കുന്നു. 
10 നീ അതിന്റെ ഉഴവുചാലുകളെ നനെക്കുന്നു; നീ അതിന്റെ കട്ട ഉടെച്ചുനിരത്തുന്നു; മഴയാൽ നീ അതിനെ കുതിർക്കുന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു. 
11 നീ സംവത്സരത്തെ നിന്റെ നന്മകൊണ്ടു അലങ്കരിക്കുന്നു; നിന്റെ പാതകൾ പുഷ്ടിപൊഴിക്കുന്നു. 
12 മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു; കുന്നുകൾ ഉല്ലാസം ധരിക്കുന്നു. 
13 മേച്ചല്പുറങ്ങൾ ആട്ടിൻ കൂട്ടങ്ങൾകൊണ്ടു നിറെഞ്ഞിരിക്കുന്നു; താഴ്വരകൾ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവർ ആർക്കുകയും പാടുകയും ചെയ്യുന്നു..." (സങ്കിര്‍ത്തനങ്ങള്‍ 65). 

"മധുരിക്കുന്നോര്മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരു... 

കൊണ്ടുപോകു  ഞങ്ങളെയാ മാംചുവട്ടില്‍...മാംചുവട്ടില്‍..."