ഡിവൈൻ കൺട്രോൾ സിസ്റ്റം

നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.
തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
മത്തായി 23 : 11-1

വാരിക്കൂട്ടുന്നതിലും വെട്ടിപിടിക്കുന്നതിലുമാണ്  മഹത്വമെന്ന സാമൂഹ്യ ചിന്താഗതിയെ  ക്രിസ്തു വെല്ലുവിളിച്ചു. പങ്കിടുന്നവനും സ്വന്തം ജീവനെ പങ്കുവയ്ക്കുവാനുമായി സ്വയം താഴ്ത്തിയ മനുഷ്യപുത്രനെ മഹത്വത്തിന്റെ രാജാവായി ദൈവം ഉയർത്തി.

നമ്മുടെ ജീവിതത്തിലെ ഉയർച്ച താഴ്‌ച്ചകളിൽ വ്യക്തിപരമായ  കഴിവ്, കഴിവുകേട്, പരിശ്രമം തുടങ്ങിയവയ്ക്ക് പ്രാധാന്യമുണ്ട്. എന്നാൽ സ്വയം ഉയർത്തുന്നവരെ താഴ്ത്തുകയും സ്വയം താഴ്ത്തുന്നവരെ ഉയർത്തുകയും ചെയ്യുന്ന ദൈവത്തിന്റെ 'റിമോട്ട് കൺട്രോൾ സിസ്റ്റ' ത്തിന്റെ നിയന്ത്രണം പരമപ്രധാനമാണ്.

-ഏ. പി. ജോർജ്ച്ചൻ