ഡിവൈൻ കൺട്രോൾ

ദൈവത്തിൽനിന്ന് അനുഗ്രഹങ്ങളും അഭിവൃദ്ധിയും ഉന്നതിയും ലഭിക്കുവാൻ എന്ത് ചെയ്യണം?

ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപ കൊടുക്കുകയും ചെയ്യുന്നു.
യാക്കോബ്‌ 4 : 6

ദൈവം നൽകിയ അനുഗ്രഹങ്ങൾ നഷ്ടപ്പെടാതിരിക്കാൻ എന്ത് ചെയ്യണം?

മറിയം പറഞ്ഞു: ഇതാ, ഞാൻ കര്‍ത്താവിന്റെ ദാസി!
നിന്റെ വാക്ക്‌ എന്നില്‍ നിറവേറട്ടെ!

ലൂക്കോസ് 1 : 38

അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കുമ്പോഴും അനുഗ്രഹം ലഭിച്ചു കഴിയുമ്പോഴും വിനയം കൈവിടരുത്. നമ്മുടെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളുടെ റിമോട്ട് കണ്ട്രോൾ ദൈവത്തിന്റെ കയ്യിലാണെന്ന സത്യം മറക്കരുത്.  ജീവിതമാകുന്ന മെഗാസ്ക്രീനിൽ  നിഗളികളെ നിശ്ചലമാക്കുകയും വിനീതരെ ലൈവ് ആക്കുകയും ചെയ്യുന്ന ഡിവൈൻ റിമോട്ട് കണ്ട്രോളാണത്. മനുഷ്യന്റെ ടെക്നോളജിക്ക് അതീതമാണ് ഈ സൂപ്പർ കൺട്രോൾ!
-ഏ.  പി. ജോർജച്ചൻ.