വെറും വ്യാമോഹം

'ഏശാവു പറഞ്ഞു: സഹോദരാ, എനിക്ക്‌ അതെല്ലാം വേണ്ടത്രയുണ്ട്‌. നിന്റേത്‌ നീതന്നെ എടുത്തുകൊള്ളുക.' ഉല്‍പത്തി 33 : 9

 ജേഷ്ടാവകാശവും അനുഗ്രഹവും  തട്ടിയെടുത്ത യാക്കോബിനോട് ഏശാവ് പറഞ്ഞു :  'എനിക്കെല്ലാം വേണ്ടത്രയുണ്ട്‌.'
അനധികൃതമായി പിടിച്ചെടുക്കാൻ ശ്രമിച്ചതൊന്നും യാക്കോബിനു പ്രയോജനപ്പെട്ടില്ല. അദ്ധ്വാനിച്ചും ദൈവം അനുഗ്രഹമായും തരുന്നതുമാത്രമേ ശാശ്വതമായി നിലനിൽക്കുകയുള്ളു, അനുഭവിക്കാൻ ഭാഗ്യമുണ്ടാവുകയുള്ളു എന്ന വലിയ സത്യം യാക്കോബ് തിരിച്ചറിഞ്ഞു.
ഈ തിരിച്ചറിവില്ലാത്തവർ വെട്ടിപ്പിടിക്കാനും തട്ടിയെടുക്കാനും എന്നും ശ്രമിച്ചുകൊണ്ടിരിക്കും.

'സക്കായി എഴുന്നേറ്റു പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു.
 യേശു അവനോടു പറഞ്ഞു: ഇന്ന്‌ ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാഹാമിന്റെ പുത്രനാണ്‌.'
ലൂക്കാ 19 : 8-9
ശുഭാശാംസകളോടെ, 
ഏ. പി. ജോർജച്ചൻ.