തിരിച്ചെടുക്കരുതേ

അങ്ങയുടെ സന്നിധിയില്‍നിന്ന്‌ എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെ എന്നില്‍ നിന്ന്‌ എടുത്തുകളയരുതേ!
സങ്കീര്‍ത്തനങ്ങള്‍ 51 : 11

 ദാവീദിന്റെ പശ്ചാത്താപ പ്രാർത്ഥനയിൽ സിംഹാസനവും പദവിയും ആരോഗ്യവും തിരിച്ചെടുക്കരുതെന്ന്  പ്രാർത്ഥിക്കുന്നില്ല. തന്റെ പാപ വീഴ്ചയുടെ  ശിക്ഷയായി പരിശുദ്‌ധാത്‌മാവിനെ എടുത്തുകളയരുതേ എന്നാണ് പ്രാർത്ഥിച്ചത്.

 പാപം ഹൃദയത്തിൽ കടക്കുമ്പോൾ പരിശുദ്ധാത്മാവ് ദുഃഖിച്ച്  പിൻവാങ്ങും. ദൈവചൈതന്യം നഷ്ടപ്പെട്ടവർ സാത്താന്യ ശക്തികൾക്ക് എളുപ്പത്തിൽ കീഴടക്കാൻ കഴിയുന്ന ദുർബലരും  നിസ്സഹായരുമാകും. നിരാശയും അശാന്തിയും ആയിരിക്കും അനന്തര ദുരന്തഫലങ്ങൾ.

 നമ്മുടെ പ്രാർത്ഥനാ വിഷയങ്ങളിൽ പ്രയോറിറ്റി നൽകി പ്രാർത്ഥിക്കേണ്ടതാണ് ദാവീദിന്റെ ഈ പ്രാർത്ഥന.
ശുഭ രാത്രി!
ഏ.  പി. ജോർജച്ചൻ.