'ഏതാനും രോഗികളുടെമേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അത്ഭുതമൊന്നും അവിടെ ചെയ്യാന്‍ അവനു സാധിച്ചില്ല. അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവന്‍ വിസ്‌മയിച്ചു.'
മര്‍ക്കോസ് 6 : 5-6
ജനത്തിന്റെ അവിശ്വാസം നിമിത്തം യേശു ആഗ്രഹിച്ച നന്മ അവര്‍ക്കു ചെയ്യുവാൻ കഴിഞ്ഞില്ല. വിശ്വാസമാണ് ദൈവം തന്റെ അനുഗ്രഹങ്ങൾ പ്രാപിക്കേണ്ടതിന് ആധാരമായി വച്ചിരിക്കുന്നത്.
ദൈവത്തെക്കാൾ അധികം സ്വയത്തിലും മനുഷ്യരിലും ഭൗതിക സങ്കേതങ്ങളിലും വിശ്വസിക്കുമ്പോൾ മിറക്കൾ സാധ്യതകൾ മങ്ങുന്നു.
കാനാവിലെ കല്യാണവീട്ടിലെ വീഞ്ഞിന്റെ പോരായ്മ പരിഹരിക്കാൻ യേശുവിന് കഴിയുമെന്ന് നിസ്സംശയം വിശ്വസിച്ചത് ഒരേ ഒരാൾ മാത്രമായിരുന്നു- മേരിമാതാവ്! യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭത്തിന് ഒരാളുടെ വിശ്വാസം നിമിത്തമായി.
കർത്താവിന്റെ അത്ഭുതശക്തിയിൽ സമർപ്പിച്ച്, പ്രാർത്ഥിച്ച്, വിശ്വസിക്കുന്ന ഒരാളെങ്കിലും കുടുംബത്തിലും സഭയിലും രാഷ്ട്രത്തിലും ഉണ്ടെങ്കിൽ ദൈവം അത്ഭുതം പ്രവർത്തിക്കും.
'യേശു തിരിഞ്ഞ് അവളെ നോക്കി അരുളിച്ചെയ്‌തു: മകളേ, ധൈര്യമായിരിക്കുക; നിന്റെ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. ആ നിമിഷംമുതല്‍ അവള്‍ സൗഖ്യമുള്ളവളായി.'
0മത്തായി 9 : 22
'നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് അവന്‍ അവരുടെ കണ്ണുകളില്‍ സ്‌പര്‍ശിച്ചു.
അവരുടെ കണ്ണുകള്‍ തുറന്നു. '
മത്തായി 9 : 29-30
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ