ക്ഷമിച്ചിരിക്കുന്നു

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും?
എന്നാല്‍, അങ്ങ്‌ പാപം പൊറുക്കുന്നവനാണ്‌; അതുകൊണ്ടു ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ ഭയഭക്‌തികളോടെ നില്‍ക്കുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 130 : 3-4

പാപക്ഷമ നൽകിക്കഴിഞ്ഞാൽ പിന്നെ പാപത്തിന്റെ വിശദാംശങ്ങൾ ദൈവം  ഓർമ്മിക്കാറില്ല.  ദൈവത്തിനും നമുക്കും ഇടയിലെ പാപത്തിന്റെ മതിൽക്കെട്ടുകളെ പാപക്ഷമ തകർത്തുകളയുന്നു. അതുകൊണ്ട് കുറ്റബോധത്തിന്റെ മനോഭാരം ചുമക്കേണ്ടതില്ല. ദൈവത്തോട് ചേർന്ന് നിന്ന്, മക്കളെന്ന അവകാശബോധത്തോടെ നമുക്കെല്ലാം തുറന്നു പറയാം.

പാപക്ഷമ തന്ന ദൈവത്തിന് നമ്മളോട് കോപവും പരിഭവവും ഇല്ലെന്ന പൂർണ്ണ ബോധ്യത്തോടെ വേണം പ്രാർത്ഥിക്കുവാൻ.
മനസ്സിലെ വിദ്വേഷവും പ്രതികാര മനോഭാവവും വ്യക്തി ബന്ധങ്ങൾക്കിടയിലെ വൻമതിലുകളാണ്. ഉള്ളംതുറക്കാനും ഉള്ളം പങ്കിടുവാനും വെറുപ്പിന്റെ മതിലുകൾ തടസ്സമാണ്. പരസ്പരം മാപ്പുകൊടുക്കുകയും മാപ്പു ചോദിക്കുകയുമാണ് ഇതിനുള്ള പരിഹാരം.

'സ്നേഹം ദോഷത്തിന്റെ കണക്ക് സൂക്ഷിക്കുന്നില്ല.'  1 കൊരിന്ത്യർ 13:5 

ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.
       
(Tyndale )