മനസാന്തരത്തിന്റ ഫലം

നിനെവയിലുള്ളവരെ മാനസാന്തരപ്പെടുത്തണമെന്ന് ദൈവം യോനയോട് പറഞ്ഞില്ല. പാപത്തെയും നീതിയെയും പറ്റി പ്രസംഗിക്കുവാനായിരുന്നു ദൈവനിർദ്ദേശം :
'അമിത്ഥായുടെ മകനായ യോനെക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു' - യോനാ 1:1,2.

വചനത്തിന്റെ വിത്ത് വിതക്കുകയും നനയ്ക്കുകയുംചെയ്തതിനു ശേഷം പ്രാർത്ഥിക്കാനുള്ള നിയോഗമാണ് സുവിശേഷകർക്കും മാതാപിതാക്കൾക്കും ജീവിതപങ്കാളിക്കും ഉള്ളത്. അത് വളരുമാറാക്കുന്നത് ദൈവമാണ്. അവയിൽ ചിലത് മുള്ളിലും പാറയിലും വീണുപോയാലും നിരാശപ്പെടരുത്. അവയെയും ഒരിക്കൽ വളരുമാറാക്കാൻ വചനത്തിന്റെ തമ്പുരാന് കഴിയും.
യോനയുടെ വാക്കുകളിലൂടെ വ്യാപരിച്ച പരിശുദ്ധാത്മാശക്തിയാണ് 120,000 നിനെവക്കാരെ മനസാന്തരത്തിലേക്ക് നയിച്ചത്. അതെ, ദൈവത്തിന്റെ അത്ഭുതദാനമാണ് മനസാന്തരം!

' യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു'- പ്രവൃത്തികൾ 5:31

'വിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നല്കുമോ എന്നും
പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ അവർ സുബോധം പ്രാപിച്ചു അവന്റെ കണിയിൽനിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൗമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.'
2 തിമൊഥെയൊസ് 2:25,26.

' അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?' - റോമർ 2:4
ശുഭാശാംസകളോടെ,
ഏ. പി. ജോർജച്ചൻ.