മഹത്വം ദൈവത്തിന്

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'സോദോം രാജാവ്‌ അബ്രാമിനോടു പറഞ്ഞു: ആളുകളെ എനിക്കു വിട്ടുതരുക, സമ്പത്തെല്ലാം നീ എടുത്തുകൊള്ളുക.
അബ്രാം സോദോം രാജാവിനോടു പറഞ്ഞു: ഞാന്‍ കര്‍ത്താവിന്റെ മുമ്പില്‍, ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്‌ടാവായ അത്യുന്നതദൈവത്തിന്റെ മുമ്പില്‍, ശപഥം ചെയ്യുന്നു:
നിങ്ങളുടേതായ ഒരു ചരടോ ചെരുപ്പിന്റെ വാറോ ഒന്നും തന്നെ ഞാന്‍ എടുക്കുകയില്ല. ഞാന്‍ അബ്രാമിനെ സമ്പന്നനാക്കി എന്നു നിങ്ങള്‍ പറയരുതല്ലോ. ’ ഉല്‍പത്തി 14 : 21-23

ജീവിതത്തിൽ  വിജയവും അഭിവൃത്തിയും ഉണ്ടാകുമ്പോൾ പ്രലോഭകരും പ്രലോഭനവും കടന്നുവരും. വിജയിച്ചു മടങ്ങിവന്ന അബ്രഹാമിന്റെ മുമ്പിൽ പ്രലോഭനവുമായി വന്ന സോദോം രാജാവ്  അദ്ദേഹത്തെ പ്രശംസിച്ചു, വലിയ സമ്പത്ത് വാഗ്ദാനം ചെയ്തു. പക്ഷേ അബ്രഹാം പ്രലോഭനത്തിൽ വീണില്ല.

ജീവിത പ്രതിസന്ധികളെ അതിജീവിച്ച് വിജയം നേടിക്കഴിയുമ്പോൾ ദൈവത്തെ മഹത്വപ്പെടുത്തണം. പരീക്ഷകന്റെ വിലപേശലിൽ വീഴാതെ സൂക്ഷിക്കണം. അല്ലെങ്കിൽ യുദ്ധം ജയിച്ചാലും വിജയം നേടാൻ കഴിയാതെ പോകും.
'നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി നമുക്കു വിജയം നല്‍കുന്ന ദൈവത്തിനു സ്തോത്രം!' 1 കോറി. 15 : 57
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ