'അങ്ങയുടെ പ്രമാണങ്ങളുടെ വൈശിഷ്‌ട്യം ദര്‍ശിക്കാന്‍ എന്റെ കണ്ണുകള്‍ തുറക്കണമേ!'
സങ്കീര്‍ത്തനങ്ങള്‍ 119 : 18
ദൈവവചനത്തിൽ വളരെ അത്ഭുതകരമായ സത്യങ്ങൾ മറഞ്ഞിരിക്കുന്നു. നമ്മുടെ ഉൾക്കണ്ണുകളെ ദൈവം തുറക്കുന്നതുവരെ, തിരുവചനത്തിൽനിന്നും അത്ഭുതകാര്യങ്ങൾ ഗ്രഹിക്കുന്നതിന് നാം പ്രാപ്തരല്ല. സങ്കീർത്തനക്കാരൻ പ്രാർത്ഥിക്കുന്നതുപോലെ നാമും പ്രാർത്ഥിക്കണം.
'അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: ഭോഷന്‍മാരേ, പ്രവാചകന്‍മാര്‍ പറഞ്ഞിട്ടുള്ളതു വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്‌ദീഭവിച്ചവരേ...'
ലൂക്കാ 24 : 25
ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ് അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന് അറിയാനും, വിശുദ്‌ധര്‍ക്ക് അവകാശമായി അവിടുന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്‌ധി മനസ്‌സിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടുന്നു പ്രകാശിപ്പിക്കട്ടെ.
എഫേസ്യർ 1 : 18
ശുഭാശംസകൾ!
ഏ. പി. ജോർജ്ച്ചൻ