പിന്തുടരുന്ന ദൈവം

വഴിതെറ്റിപ്പോയവരെ തള്ളിക്കളയാതെ അന്വേഷിച്ച് പിന്തുടരുന്ന ദൈവ സമീപനം അത്ഭുതമാണ്  . ദൈവകൽപന നിരസിച്ച യോനയ്ക്ക് പകരം മറ്റൊരാളെ നിഷ്പ്രയാസം കണ്ടെത്താമായിരുന്നു. പക്ഷേ ക്ഷമാപൂർവ്വം അവനെ പിന്തുടർന്നു നിയോഗത്തിലേക്ക് മടക്കി കൊണ്ടുവന്നു. നിരാശരായി എമ്മവൂസിലേക്ക് പോയവരോട് ഒപ്പം നടന്ന് പ്രത്യാശയിൽ ഉറപ്പിച്ചു . മനുഷ്യരെ പിടുത്തം ഉപേക്ഷിച്ച് വീണ്ടും മീൻ പിടുത്തത്തിനുപോയ ശിക്ഷ്യൻമാരെ പിന്തുടർന്നു ചെന്ന് ധൈര്യപ്പെടുത്തി.

എന്റെ ജീവിതത്തിലെ അനേകം വീഴ്ചകളിൽ എനിക്ക് പകരം ദൈവത്തിന് മറ്റൊരാളെ കണ്ടെത്താമായിരുന്നു. പക്ഷേ, എന്നെയും നിങ്ങളെയും കൈവിടാതെ പിന്തുടർന്ന് യഥാസ്ഥാനപ്പെടുത്തിയ ദൈവത്തിനു സ്തോത്രം! നഷ്ടപ്പെട്ടുപോയവരോട് നമുക്കും  സ്നേഹപൂർവ്വം പിന്തുടരുന്ന ദൈവത്തിന്റെ മനോഭാവം ഉണ്ടാകണം.
'യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ  നിന്നോടുകൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.' -ആവർത്തനം 31:8

ഏ.  പി. ജോർജച്ചൻ.