സകലതും നിവൃത്തിയാക്കുന്ന പ്രിയ ഇമ്മനുവേൽ
'നിങ്ങളില്‍ സത്‌പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്‌തുവിന്റെ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കുമെന്ന് എനിക്കു ബോധ്യമുണ്ട്.' ഫിലിപ്പി 1 : 6
ദൈവം ഓരോ വ്യക്തിയെക്കൊണ്ടും ആരംഭിക്കുന്ന പ്രോജക്റ്റ് പൂർത്തിയാക്കുവാൻ അവസാനംവരെ കൂടെയുണ്ടായിരിക്കും.
ജീവിതം വഴിമുട്ടി നിൽക്കുന്നതായി തോന്നുമ്പോൾ നിരാശപ്പെടരുത്. നിങ്ങളുടെ ജീവിതത്തിൽ ദൈവം ഏല്പിച്ച നിയോഗം പൂർത്തിയാക്കുന്നതുവരെ കൃപയിൽ വളരാൻ ദൈവം നിങ്ങളെ സഹായിക്കും.
ജീവിതത്തിലെ പലവിധത്തിലുള്ള വെല്ലുവിളികൾ
നിരുത്സാഹപ്പെടുത്തുമ്പോൾ, വിളിച്ച ദൈവം കൈവിടില്ലെന്ന വിശ്വാസത്തിൽ മനസ്സിനെ ഉറപ്പിക്കണം.
നിങ്ങളുടെ പരാജയങ്ങൾ, ശാരീരിക ബലഹീനതകൾ, മറ്റുള്ളവരുണ്ടാക്കുന്ന തടസ്സങ്ങൾ തുടങ്ങിവയൊക്കെ നിയോഗം പൂർത്തിയാക്കുന്നതിനു തടസ്സമാകുമ്പോൾ, ദൈവത്തിന്റെ വാഗ്ദാനവും കരുതലും ഓർക്കണം.
ദൈവം വാക്കുമാറാത്തവനും വാഗ്ദത്തങ്ങളിൽ വിശ്വസ്തനുമാണ്.
ഇന്നത്തെ പ്രതിസന്ധികൾ ക്രിസ്തുവിനെ അറിയുന്നതിന്റെ സന്തോഷം കവർന്നെടുക്കാനോ അവനുമായി കൂടുതൽ അടുക്കുന്നതിൽ നിന്ന് നിങ്ങളെ തടയാനോ അനുവദിക്കരുത്.
'നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.' ഏശയ്യാ 41 : 13
God can carry you over the highest mountains and over the toughest obstacles.
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ.
(Tyndale )