ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
'... രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കും അവിടുന്ന് അതിനു താമസം വരുത്തില്ല.
അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. '
ലൂക്കോസ് 18 : 7-8
നീതിക്കുവേണ്ടിയുള്ള വിധവയുടെ തുടർച്ചയായ അപേക്ഷയയിൽ മുല്ല്യബോധമില്ലാത്ത ന്യായാധിപന്റെ കഠിന ഹൃദയം പോലും അലിഞ്ഞെങ്കിൽ, അടിയന്തിര ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കുന്ന മക്കളോട് നീതിയുള്ള ന്യായാധിപനായ ദൈവം എത്രയോ അനുകൂലമായിരിക്കും.
മടുത്തുപോകാത്ത നിരന്തര പ്രാർത്ഥന ദൈവത്തിന്റെ അത്ഭുത ശക്തിയിലും കരുണയിലുമുള്ള സാക്ഷ്യവും സമർപ്പണവുമാണ്. അത് പവർഫുൾ ആണ്, മറുപടി സുനിശ്ചിതമാണ്.
'അവന്റെ ഇഷ്‌ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ഥന കേള്‍ക്കും എന്നതാണു നമുക്ക് അവനിലുള്ള ഉറപ്പ്.
നമ്മുടെ അപേക്‌ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നാം വിശ്വസിക്കണം.' 1 യോഹന്നാന്‍ 5 : 14-15
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.