നിന്നതല്ല, നിർത്തിയതാണ്

വിശ്വാസജീവിതത്തിലെ ശ്രദ്ധേയനേട്ടങ്ങളുടെ പേരിൽ പലരും പ്രശംസിക്കപ്പെടാറുണ്ട്. സത്യവിശ്വാസി, വിശ്വാസധീരൻ, വിശ്വാസപാലകൻ, വിശ്വാസ പോരാളി... തുടങ്ങിയ ടൈറ്റിലുകൾ നൽകി പലരെയും വിശേഷിപ്പിക്കാറുണ്ട്. എന്നാൽ വിശ്വാസജീവിതത്തിൽ മുന്നേറ്റം സാധിക്കുന്നതും  പരീക്ഷണങ്ങളിലും പീഡനങ്ങളിലും വിശ്വാസത്യാഗം സംഭവിക്കാതെ മുന്നേറാൻ കഴിയുന്നതും ആരുടെയും വ്യക്തിപരമായ കഴിവ് കൊണ്ടല്ല.
പിന്നെ?
വിശ്വാസത്തിന്റെ നായകനായ ക്രിസ്തു അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് കൊണ്ടാണ്.  ശക്തനാക്കുന്നവൻ മുഖാന്തരം ശക്തരാക്കപ്പെടുന്നതുകൊണ്ടാണ് :

'ശിമോനേ, ശിമോനേ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു. 
ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കുവേണ്ടി അപേക്ഷിച്ചു... ' ലൂക്കോസ്
22:31,32

'ഉടനെ കുട്ടിയുടെ പിതാവു വിളിച്ചുപറഞ്ഞു: ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച്‌ എന്നെ സഹായിക്കണമേ! '  മര്‍ക്കോസ്‌ 9 : 24

നിന്നതല്ല, ദൈവം നിർത്തിയതാണെന്ന് ഓർമയുണ്ടായിരിക്കണം. മാനവും മഹത്വവും കർത്താവിന് കൊടുക്കണം.

വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു,
നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. യൂദാ 1:24-25