ദൈവസാന്നിധ്യം

ദൈവത്തിനു സ്തോത്രം!

കർത്താവിൽ പ്രിയ സഹോദരങ്ങളെ, 

അനുതാപ ഹൃദയവും ആത്മാവിലും സത്യത്തിലുമുള്ള ആരാധനയുമുള്ളിടത്ത് ദൈവസാന്നിധ്യമുണ്ടാകും. തിരുവചന സാക്ഷ്യങ്ങൾ...

 

'കര്‍ത്താവു പറഞ്ഞു: ഞാന്‍ തന്നെ നിന്നോടുകൂടെ വരുകയും നിനക്ക്‌ ആശ്വാസം നല്‍കുകയും ചെയ്യും.'

പുറപ്പാട്‌ 33 : 14 

'അത്യുന്നതനും മഹത്വപൂര്‍ണനുമായവന്‍, അനന്തതയില്‍ വസിക്കുന്ന പരിശുദ്‌ധന്‍ എന്ന നാമം വഹിക്കുന്നവന്‍, അരുളിച്ചെയ്യുന്നു: ഞാന്‍ ഉന്നതമായ വിശുദ്‌ധസ്‌ഥലത്തു വസിക്കുന്നു. അനുതാപികളുടെ ഹൃദയത്തെയും വീനിതരുടെ ആത്‌മാവിനെയും നവീകരിക്കാന്‍ ഞാന്‍ അവരോടുകൂടെ വസിക്കുന്നു.'

ഏശയ്യാ 57 : 15 

'ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്‌? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്‌. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്‌തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും.'

2 കോറി. 6 : 16 

'... ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.'

മത്തായി 28 : 20

ശുഭാശംസകൾ!

ഏ. പി. ജോർജ്ച്ചൻ