വൈകിയിട്ടില്ല
'കാലം പോക്കി പാഴായവയെ സേവിച്ചീ ഞാൻ
ജീവാന്ത്യത്തിൽ കൈക്കൊൾകെന്നെ ഞാൻ നിന്റേതാകാം
മായാരാജാവെന്നെ വധിപ്പാനെയ്തൂ ബാണം
സേനാധീശാ! സൗഖ്യം നേടാനൗഷധമേകൂ'
(മാർ യാക്കോബ്, വ്യാഴം -രാത്രി നമസ്കാരം)
അധർമ്മ പ്രവർത്തികൾക്കായി എന്റെ ജീവിതസമയം മുഴുവൻ ദുരുപയോഗപ്പെടുത്തി. കർത്താവേ ഞാൻ നിനക്കുള്ളവനാകാൻ എന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിലെങ്കിലും എന്നെ കൈക്കൊള്ളേണമേ. വഞ്ചനയുടെ അധിപതിയായ സാത്താൻ എന്നെ കൊല്ലുവാൻ അവന്റെ അസ്ത്രങ്ങൾ എന്നിൽ എയ്തിരിക്കുന്നു. സർവ്വശക്തനായ കർത്താവേ, നിന്റെ വിസ്മയ തൈലത്താൽ എന്നെ അഭിഷേകം ചെയ്യേണമേ. അതിനാൽ ഞാൻ സൗഖ്യപ്പെടും.
യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!
യേശു അവനോട് അരുളിച്ചെയ്‌തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.
ലൂക്കോ. 23 : 42-43
ഏ. പി. ജോർജ്ച്ചൻ