'അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നു: ആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.' മത്തായി 16:1
പല കാര്യങ്ങളിലും പരീശന്മാരും സദൂക്യരും തമ്മിൽ ഭിന്നിച്ചിരുന്നു. എന്നാൽ ഒരു കാര്യത്തിൽ അവര്‍ ഒറ്റക്കെട്ടായിരുന്നു- യേശുവിനെ എതിര്‍ക്കുന്നതിൽ. ഒരു നല്ല കാര്യത്തിനു ജനങ്ങൾ ഒത്തു കൂടുന്നതുപോലെ തന്നെ ചീത്ത ഉദ്ദേശത്തിലും ജനങ്ങളെ ഒന്നിച്ചു കൂട്ടുവാൻ കഴിയും. ശാസ്ത്രി-പരീശ- മഹാപുരോഹിതർ പറഞ്ഞുപഠിപ്പിച്ച ജനം ' അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ' എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു. മത്തായി 27:25
താൽകാലിക ലാഭത്തിനും കാര്യസാദ്ധ്യത്തിനും പ്രശ്നപരിഹാരത്തിനും വേണ്ടി ആധാർമികരുമായി കൂട്ടുചെയ്യുന്നതും ഗുഡാലോചനയും കരുനീക്കങ്ങളും നടത്തുന്നതും വ്യക്തികൾക്കും കുടുംബത്തിനും സഭക്കും ദൂരവ്യാപകമായ പ്രതിസന്ധികളും കഷ്ട നഷ്ടങ്ങളുമുണ്ടാക്കും, തലമുറ തലമുറ വലിയ വിലകൊടുക്കേണ്ടിവരും
അധമമായ സംസര്‍ഗം സദാചാരങ്ങളെ ദുഷിപ്പിക്കും.
1 കോറിന്ത്യർ 15 : 33
ദുഷ്ടരുടെ പാതയില്‍ പ്രവേശിക്കരുത്;ദുര്‍ജനങ്ങളുടെ മാര്‍ഗത്തില്‍ ചരിക്കയുമരുത്.
അതില്‍നിന്നൊഴിഞ്ഞു നില്ക്കുക;അതില്‍ സഞ്ചരിക്കരുത്;അതില്‍നിന്ന് അകന്നുമാറി കടന്നുപോവുക.
സദൃശ്യവാക്യങ്ങള്‍ 4 : 14-15
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ