സത്യം അറിയുക, സ്വാതന്ത്രരാവുക

യേശു പറഞ്ഞു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ്‌ എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കും. എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്‌.'

യോഹന്നാന്‍ 8 : 28

 

കർത്താവിന്റെ ക്രൂശ് മരണം, ഉയിർത്തെഴുന്നേല്പ്, സ്വർഗ്ഗാരോഹണം തുടങ്ങിയ സംഭവങ്ങൾക്ക് ശേഷം മാത്രമാണ് യെഹൂദന്മാരും, അവരുടെ നേതാക്കന്മാരും യേശു ആരാണെന്ന് അറിയുകയും, അവനെ അനുഗമിക്കയും ചെയ്തത്.

 

'അവന്റെ വചനം ശ്രവിച്ചവര്‍ സ്‌നാനം സ്വീകരിച്ചു. ആദിവസം തന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു.' അപ്പ. പ്രവര്‍ത്തി. 2 : 41

 

'അവരുടെ വചനം കേട്ടവരില്‍ അനേകര്‍ വിശ്വസിച്ചു. അവരുടെ സംഖ്യ അയ്യായിരത്തോളമായി.' അപ്പ. പ്രവര്‍ത്തി. 4 : 4

 

'ദൈവവചനം പ്രചരിക്കുകയും ജറുസലെമില്‍ ശിഷ്യരുടെ എണ്ണം വളരെ വര്‍ധിക്കുകയും ചെയ്‌തു. പുരോഹിതന്‍മാരില്‍ വളരെപ്പേരും വിശ്വാസം സ്വീകരിച്ചു.' അപ്പ. പ്രവര്‍ത്തി. 6 : 7

 

'അവര്‍ അതുകേട്ട്‌ ദൈവത്തെ സ്‌തുതിച്ചു. അവര്‍ അവനോടുപറഞ്ഞു: സഹോദരാ, വിശ്വാസം സ്വീകരിച്ചവരില്‍ എത്രയായിരം യഹൂദരുണ്ടെന്നുനോക്കൂ. അവരെല്ലാം നിയമം പാലിക്കുന്നതില്‍ വലിയ നിഷ്‌ഠയുള്ളവരുമാണ്‌.' അപ്പ. പ്രവര്‍ത്തി. 21 : 20

 

വരുവാനുള്ള മശിഹാ ക്രിസ്തു ആണെന്ന് ലോകം മുഴുവൻ അംഗീകരിച്ചിട്ടും പകൽ പോലെ വ്യക്തമായിട്ടും അത് അംഗീകരിക്കുവാൻ യഹൂദൻ മാർ ഇന്നും  തയ്യാറാകാത്തതിന്റെ കാരണമെന്താണ്?

 മതത്തിന്റെ ബനഫിഷറീസ് ആയ നേതൃത്വം പഠിപ്പിച്ചു കൊണ്ടിരിക്കുന്ന മൗലീകവാദത്തിന്റെ സ്വാധീനമാണതിന് കാരണം.

സത്യത്തിന് മൂടുപടമിട്ട് അണികളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ 

 അപാര കഴിവുള്ളവരാണ് സംഘടിത മതനേതൃത്വം.

 

'തന്നില്‍ വിശ്വസച്ച യഹൂദരോട്‌ യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ എന്റെ ശിഷ്യരാണ്‌.

നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.'

യോഹന്നാന്‍ 8 : 31-32

ശുഭാശംസകൾ!

ഏ. പി. ജോർജച്ചൻ