ജീവിതം ഹൃസ്വമാണ്

'ഓ! പകലേ നിൻ ശോഭനഗാത്രം പാരം ശ്രേഷ്ഠം
ഭാസുരമാം നീ സത്തുള്ളോൻ തേജോരൂപൻ
മങ്ങിയ സായംസന്ധ്യയിൽ നിന്നെ മായിച്ചീടും
കൂരിരുൾ കൂടും മറയാൽ നീക്കും നിൻ ചൈതന്യം.'
(മാർ യാക്കോബ്, വ്യാഴം-പ്രഭാത നമസ്കാരം)

അല്ലയോ പകലയുള്ളോവേ, നീ എത്രയും പ്രകാശമുള്ളവനും, ശ്രേഷ്ഠനും, അഴകേറിയവനും ധന്യനും, സമർത്ഥനും ആയിരിക്കുന്നു. എങ്കിലും നിനക്ക് കഷ്ടം.  ഇരുളടഞ്ഞ സന്ധ്യ ഇതാ എത്തി നിന്നെ മായിക്കുകയും അന്ധകാരത്താൽ നിന്നെ സ്തംഭിപ്പിച്ച്  കുരുടാക്കുകയും ചെയ്യുന്നു!

' മനുഷ്യരെല്ലാം പുല്‍ക്കൊടിക്കു തുല്യരാണ്‌; അവരുടെ മഹിമ പുല്ലിന്റെ പൂവിനു തുല്യവും. പുല്‍ക്കൊടികള്‍ വാടിക്കരിയുന്നു; പൂക്കള്‍ കൊഴിഞ്ഞുവീഴുന്നു.'
1 പത്രോസ് 1 : 24
ശുഭാശംസകൾ!
ഏ. പി. ജോർജ്ച്ചൻ