മറ്റുള്ളവർ

മറ്റുള്ളവർക്കു മുൻപിൽ  വഴി തടഞ്ഞു നിൽക്കുന്നവർ സങ്കുചിത മനസ്കരാണ്.  മുൻഗണനയും  പ്രാധാന്യവും കൊടുത്ത് മറ്റുള്ളവരെ പ്രമോട്ട് ചെയ്യുന്നവർ സവിശേഷ വ്യക്തിത്വത്തിന്റെ ഉടമകളാണ്.

ജീവിതത്തിൽ തിരഞ്ഞെടുപ്പുകളുടെ  അവസരം വന്നപ്പോൾ അബ്രഹാം ലോത്തിന് മുൻഗണന കൊടുത്തു. വൃദ്ധയായ അമ്മായിയമ്മയ്ക്ക് സാന്ത്വനപരിചരണം നൽകുന്നതിനായി  തന്റെ ജീവിതം സമർപ്പിക്കുവാൻ രൂത്ത് തയ്യാറായി. രണ്ടുപേർക്കും ജീവിതത്തിൽ അനുഗ്രഹ സമൃദ്ധി ഉണ്ടായി. കൈയും മനസ്സും തുറന്ന് മറ്റുള്ളവരെ സഹായിക്കുന്നവർക്ക്‌ ദൈവത്തിന്റെ കൃപാവർഷം ഉണ്ടാകും.
'മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.' -മത്തായി 7:12
ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.