അപ്പൻ ശ്രദ്ധാലുവാണ്

അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കഴിഞ്ഞാൽ പിന്നെ നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് രൂഥിന്റെ അമ്മായിഅമ്മ പറഞ്ഞുതരുന്നത് വളരെ ശ്രദ്ധേയമാണ് :

നവോമി പറഞ്ഞു: മകളേ, കാര്യങ്ങള്‍ എങ്ങനെയാകും എന്നു കാത്തിരുന്നു കാണാം. കാര്യം തീരുമാനിക്കുന്നതുവരെ അവന്‍ അടങ്ങിയിരിക്കുകയില്ല. ഇന്നുതന്നെ തീരുമാനമാകും.
റൂത്ത്‌ 3 : 18

പ്രാർത്ഥനയ്ക്കു ശേഷം ദൈവത്തിന്റെ സമയംവരെ നമ്മൾ ക്ഷമയോടെ കാത്തിരിക്കണം. മക്കളായ നമ്മൾ ഹൃദയവേദനയോടെ അപേക്ഷിച്ച കാര്യങ്ങൾ നിവർത്തിച്ചു തരുന്നതുവരെ ദൈവം പ്രവർത്തനനിരതനായിരിക്കും . നമ്മുടെ പിതാവായ ദൈവം മക്കളെക്കുറിച്ച് കരുതലും കനിവുമുള്ളവനാണ്.
ഏ.  പി. ജോർജച്ചൻ.