കുട്ടികളെ വചനത്തിന്റെ വഴി പഠിപ്പിക്കണം

ദൈവത്തിനു സ്തോത്രം!

കർത്താവിൽ പ്രിയ സഹോദരങ്ങളെ, 

'മക്കൾ ദൈവത്തെ സേവിക്കും;അവര്‍ ഭാവി തലമുറയോടു കര്‍ത്താവിനെപ്പറ്റി പറയും.

ജനിക്കാനിരിക്കുന്ന തലമുറയോടു കര്‍ത്താവാണു മോചനം നേടിത്തന്നത്‌ എന്ന്‌ അവര്‍ ഉദ്‌ഘോഷിക്കും.'

സങ്കീര്‍ത്തനങ്ങള്‍ 22 : 30-31 

ആരോഗ്യകരമായ ജീവിത ശൈലി  മാതാപിതാക്കൾ കുട്ടികളെ ചെറുപ്പം മുതൽ പറഞ്ഞു പഠിപ്പിക്കാറുണ്ട്. നല്ലത്. 

കുട്ടികൾ ദൈവാശ്രയത്തിലും ദൈവീക മൂല്യങ്ങളിലും വേരുറച്ച് വളരുവാൻ  ദൈവത്തെപറ്റി അവർ മാതാപിതാക്കളിൽ നിന്ന്  ചെറുപ്പം മുതൽ കേൾക്കണം. സഭയും സെമിനാരിയും പഠിപ്പിക്കുന്നതിനേക്കാൾ വലിയ ഉൾക്കാഴ്ചയാണ് ഇത്‌ നൽകുന്നത്. 

തിരുവചന മൂല്യങ്ങളിൽ അധിഷ്ഠിതമായ മാതാപിതാക്കളുടെ  ജീവിതശൈലി ആയിരിക്കണം കുട്ടികൾ ആദ്യം കേൾക്കുന്ന നിശബ്ദ സുവിശേഷം.

ശുഭാശംസകളോടെ,

ഏ.  പി. ജോർജച്ചൻ.