എല്ലാം ദാനമാണ്

 

'ജോസഫ്‌ ഫറവോയോടു പറഞ്ഞു: അത്‌ എന്റെ കഴിവല്ല. എന്നാല്‍ ദൈവം ഫറവോയ്‌ക്കു തൃപ്‌തികരമായ ഉത്തരം നല്‍കും.'
ഉല്‍പത്തി 41 : 16

സഭയിലും കുടുംബത്തിലും ആത്മചൈതന്യവും  ഭൗതിക പുരോഗതിയും അത്ഭുതരോഗശാന്തിയും ലഭിക്കുമ്പോൾ അതിന്റെ മഹത്വം പൂർണമായും ദൈവത്തിനുള്ളതാണെന്നാണ് ജോസഫ് വ്യക്തമാക്കുന്നത്. എല്ലാം ദൈവത്തിന്റെ ദാനമാണ്, ആരുടേയും കഴിവല്ല. കൃപാവരങ്ങൾ സ്വീകരിക്കുന്നവർ ദൈവത്തോട് വിനയവും താഴ്മയും കൃതജ്ഞതയും ഉള്ളവരായിരിക്കണം.

സ്വയം ദൈവമാക്കുന്നതും ആൾദൈവങ്ങളെ ആരാധിക്കുന്നതും ദൈവനിഷേധമാണ്.

'എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.
നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നതു.'
 ആവർത്തനം 8:17 -18.
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ