യാക്കോബ് അവരുടെ മുന്‍പേ നടന്നു. സഹോദരന്റെ അടുത്തെത്തുവോളം ഏഴുതവണ നിലംമുട്ടെ താണുവണങ്ങി.
ഏശാവാകട്ടെ ഓടിച്ചെന്ന് അവനെകെട്ടിപ്പിടിച്ചു ചുംബിച്ചു. ഇരുവരും കരഞ്ഞു.' ഉല്‍പത്തി 33 : 3-4
ദൈവം യാക്കോബിന്റെ ജീവിതത്തിൽ പ്രവർത്തിക്കുമ്പോൾ തന്നെ ഏശാവിന്റെ ജീവിതത്തിലും മാറ്റങ്ങൾ വരുത്തുന്നുണ്ടായിരുന്നു. യാക്കോബിന്റെ ആത്മതപനത്തോടെയുള്ള പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നല്കി.
അനുരഞ്ചനത്തിനും നിഷേധ മനോഭാവങ്ങൾ അനുകൂല മനോഭാവങ്ങളാകുവാനും പ്രാർത്ഥന സഹായകമാണ്. ബന്ധങ്ങൾക്കിടയിൽ സാത്താൻ ഇടർച്ചയും വിരുദ്ധതയും ഉണ്ടാക്കുമ്പോൾ നിരപ്പിന്റെയും സമാധാത്തിന്റെയും ദൈവത്തിന്റെ സന്നധിയിൽ മുട്ടിപ്പായി പ്രാർത്ഥിക്കണം.
വിദ്വേഷവും പ്രതിരോധവും പ്രതികാരവും ക്രിസ്തിയ സമീപനങ്ങളല്ല.
'എന്റെ സഹോദരനായ ഏശാവിന്റെ കൈയില്‍നിന്ന് എന്നെ രക്‌ഷിക്കണമെന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു. അവന്‍ വന്ന് എന്നെയും കുഞ്ഞുങ്ങളെയും അമ്മമാരെയും നശിപ്പിച്ചേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.'
ഉല്‍പത്തി 32 : 11
'രാജാവിന്റെ ഹൃദയം യഹോവ തനിക്ക് ഇഷ്ടമുള്ള വഴികളിൽ തിരിക്കുന്നു.' (സദൃ 21:1).
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ