നിർമല സുവിശേഷം

'യേശു പറഞ്ഞു: എന്റെ ഉപദേശം എന്റെ സ്വന്തമല്ല, എന്നെ അയച്ചവന്റേതത്ര.
അവിടുത്തെ ഇഷ്‌ടം നിറവേറ്റാന്‍ മനസ്സുള്ളവന്‍ ഈ ഉപദേശം ദൈവത്തില്‍ നിന്നുള്ളതോ അതോ ഞാന്‍ സ്വയം നല്‍കുന്നതോ എന്നു മനസ്‌സിലാക്കും.
സ്വയമായി സംസാരിക്കുന്നവന്‍ സ്വന്തം മഹത്വം അന്വേഷിക്കുന്നു; എന്നാല്‍, തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവന്‍ സത്യവാനാണ്‌. അവനില്‍ അനീതിയില്ല.'
യോഹന്നാന്‍ 7 : 16-18

രണ്ട് തരം ഉപദേഷ്ടാക്കന്മാരെപ്പറ്റി യേശു സംസാരിക്കുന്നു:
പഠിപ്പിക്കുന്ന സത്യത്തെക്കാൾ സ്വന്തം ബഹുമാനം മാത്രം ആഗ്രഹിക്കുന്ന ഒരു വിഭാഗം. പ്രസ്തുത ഉപദേഷ്ടാക്കൾ മാനുഷികമായ ചിന്തകളും, ഉപദേശങ്ങളും മനുഷ്യരുടെ പ്രീതി സമ്പാദിക്കുന്നതിന് വേണ്ടി കേൾവിക്കാർക്കിഷ്ടമാകുന്ന രീതിയിൽ സംസാരിക്കുന്നു.
എന്നാൽ മറ്റൊരു വിഭാഗം ഉപദേഷ്ടാക്കന്മാർ സത്യദൈവത്തിന്റെ ബഹുമാനം മാത്രം ലക്ഷ്യമാക്കി സംസാരിക്കുന്നവരാണ്. ജനം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദൈവികസത്യം മാത്രം അവർ സംസാരിക്കുന്നു.
ഈ വിഭാഗത്തിൽപ്പെട്ട ഉപദേഷ്ടാവാണ് താനെന്ന് യേശു അറിഞ്ഞിരുന്നു.
ഫലത്തെ നോക്കി വൃക്ഷത്തെ തിരിച്ചറിയാനുള്ള ബൈബിൾ സാക്ഷരത തിരുവചന പഠനത്തിലൂടെ നേടുവാൻ വിശ്വാസികൾ ശ്രമിക്കണം.

ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ