അത്മീയ പ്രയോറിട്ടികൾ

യോഹന്നാൻ പതിനേഴാം അധ്യായത്തിലെ മഹാപുരോഹിത പ്രാർത്ഥനയിലെ സ്പിരിച്വൽ പ്രയോറിട്ടികൾ :
1. പിതാവിനെ മഹത്വപെടുത്തൽ
'... പിതാവേ, സമയമായിരിക്കുന്നു; പുത്രന്‍ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന്‌ പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ!
യോഹന്നാന്‍ 17 : 1
2. സഭയുടെ ഐക്യം
'അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ്‌ എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന്‌ എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യോഹന്നാന്‍ 17 : 21-23
3. സഭയുടെ പവിത്രത
'അവരെ അങ്ങ്‌ സത്യത്താല്‍ വിശുദ്‌ധീകരിക്കണമേ! അവിടുത്തെ വചനമാണ്‌ സത്യം.' യോഹന്നാന്‍ 17 : 17
4. ലോകത്തിന്റെ വീണ്ടെടുപ്പ്
'അങ്ങ്‌ എന്നെ ലോകത്തിലേക്കയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്കയച്ചിരിക്കുന്നു.' യോഹന്നാന്‍ 17 : 18

സഭയുടെയും നമ്മുടെയും അത്മീയ മുൻഗണനകൾ ഇതൊക്കെത്തന്നെയാണോ?
ശുഭാശംസകൾ!
ഏ.  പി. ജോർജച്ചൻ