വിശ്വാസത്തിന്റെ പേരിലുണ്ടായ ഇടർച്ചകൾ

വിശ്വാസത്തിന്റെ പേരിലുള്ള തെറ്റുദ്ധാരണകളും അബദ്ധ ചിന്തകളും പരീശ മനോഭാവങ്ങളും ക്രിസ്തുഗാത്രത്തിലുണ്ടാക്കിയ മുള്ളുകളും മുറിവുകളും അനവധിയാണ്.
സമർപ്പിത വിശ്വാസത്തോടെ തങ്ങളുടെ ദൈവനിയോഗം പൂർത്തിയാക്കിയ പഴയനിയമത്തിലെ വിശ്വാസ ശ്രേഷ്ഠരെ എബ്രായ ലേഖനം പതിനൊന്നാം അധ്യായത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. ശക്തനാക്കുന്നവൻ മുഖാന്തരം ശക്തരാക്കപ്പെട്ട സാധാരണക്കാരായിരുന്നു അവരെല്ലാം. വളരെ ലളിതവും സത്യസന്ധവും ദൈവബന്ധത്തിൽ ഉറച്ചതുമായിരുന്നു അവരുടെ വിശ്വാസം.

എന്തായിരുന്നു അവർ വിശ്വസിച്ചത്?

'... ദൈവം ഉണ്ട് എന്നും തന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർക്ക് അവൻ പ്രതിഫലം കൊടുക്കും എന്നും അവർ വിശ്വസിച്ചു'. എബ്രായർ 11:6

എത്ര ലളിതവും സുതാര്യവുമായ വിശ്വാസം!
ഇത്രയും പോരെ???

ശുഭാശംസകൾ!
ഏ.  പി. ജോർജച്ചൻ