ദൈവേഷ്ടം

കർത്താവിൽ പ്രിയരേ,

'... നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ...'    -മത്തായി 6:10

എന്താണ് ദൈവത്തിന്റെ ഇഷ്ടം?

ദൈവത്തിന്റെ എല്ലാ ഇഷ്ടങ്ങളും മനസ്സിലാക്കാൻ മനുഷ്യനാവില്ല. എന്നാൽ ബൈബിളിൽ വെളിപ്പെടുത്തപ്പെട്ട ചില ദൈവേഷ്ടങ്ങളുണ്ട്.  അവയിൽ മൂന്നെണ്ണം വളരെ ശ്രദ്ധേയമാണ്:

> നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും,  
    പൂര്‍ണാത്‌മാവോടും, പൂര്‍ണമനസ്‌സോടും, പൂര്‍ണ
    ശക്‌തിയോടുംകൂടെ സ്‌നേഹിക്കുക.  നിന്നെപ്പോലെതന്നെ നിന്റെ
     അയല്‍ക്കാരനെയും സ്‌നേഹിക്കുക. (മര്‍ക്കോസ്‌ 12 : 30-31)

> ഞാന്‍ പരിശുദ്‌ധനായിരിക്കുന്നതുകൊണ്ട്‌ നിങ്ങളും
     പരിശുദ്‌ധരായിരിക്കുവിന്‍. (1 പത്രോസ് 1 : 16)

>നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.   
    (മത്തായി 28 : 19)

ദൈവപ്രീതിക്കായി  വിശ്വാസികൾ അനുഷ്ഠിക്കുന്ന ക്രിയകളും ആരാധിക്കുന്ന ഭൗതിക വിഗ്രഹങ്ങളും  സാമ്പത്തിക ദുർവ്യയങ്ങളും സഹോദര വിദ്വേഷങ്ങളുമൊക്കെ ദൈവം ഇഷ്ടപ്പെടുന്നുണ്ടോ  എന്ന് എല്ലാ മതവിശ്വാസികളും ആത്മപരിശോധന നടത്തേണ്ടതുണ്ട്.

അങ്ങയുടെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ എന്റെ സ്വഭാവത്തിലും എന്റെ ജീവിതത്തിലും യാഥാർത്ഥ്യമാക്കാനുള്ള കൃപയും ആർജവത്വവും തരേണമേ!
ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ