അയച്ചവന്റെ ഇഷ്ടം

അയച്ചവന്റെ ഇഷ്ടം...

ക്രിസ്തുവിന്റെ മനുഷ്യാവാതാരത്തിന്റെയും പരസ്യ ശുശ്രുഷയുടെയും അജണ്ട ഒന്നെഒന്നു മാത്രമായിരുന്നു: ദൈവേഷ്ടം നിറവേറ്റുക!

യോഹന്നാൻ 4:37 യേശു അവരോടു പറഞ്ഞത്: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവന്റെ പ്രവൃത്തി തികയ്ക്കുന്നതുതന്നെ എന്റെ ആഹാരം.

യോഹന്നാൻ 5:30 എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു. 

യോഹന്നാൻ 6:38 ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു. 

യോഹന്നാൻ 8:29 എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ  എന്നെ ഏകനായി വിട്ടിട്ടില്ല ” എന്നു പറഞ്ഞു.

യോഹന്നാൻ 9:4 എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു;

യോഹന്നാൻ 15:10 ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.

യോഹന്നാൻ 14:31 എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിൻ; നാം പോക.

'നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ' എന്നു ആവർത്തിച്ച് പ്രാർത്ഥിക്കുന്ന എന്റെ ജീവിതത്തിൽ ദൈവേഷ്ടത്തിനുള്ള പ്രാധാന്യം എത്രമാത്രമുണ്ട്?
കുടുംബത്തിൽ, ദാമ്പത്യത്തിൽ, ബിസിനസ്സിൽ, ഇടയത്വ ശുശ്രുഷയിൽ, സഭയിൽ ദൈവേഷ്ടത്തിനും ദൈവിക പ്രമാണങ്ങൾക്കുമാണോ പ്രിയോറിറ്റി?

ഒടുവിൽ  ക്രിസ്തു പ്രാർത്ഥിച്ച ഈ പ്രാർത്ഥന ചൊല്ലി നിത്യതയിലേക്കുള്ള മടക്കയാത്ര  എനിക്ക് സാദ്ധ്യമാകുമോ???

' ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാൻ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു.' യോഹന്നാൻ 17:4

ശുഭശംസകളോടെ,
ഏ. പി. ജോർജ്ച്ചൻ