ക്രിസ്തു നൽകിയ സ്‌നേഹതൽപം

അവൻ  ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ  എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു.'
മർക്കൊസ് 9:35
ദരിദ്രരും സാധുക്കളും മനോരോഗികളും വൈകല്യമുള്ളവരുമായ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പക്ഷം ചേരുന്നതിന്റെ പ്രതീകമാണ്  ക്രിസ്തു അരയിൽ ചുറ്റിയ തൂവാല.
ഈ ചെറിയവരുടെ കണ്ണുനീരും വിയർപ്പും തുടയ്ക്കുവാൻ ക്രിസ്തു നൽകിയ ഈ സ്നേഹ തൽപം ക്രിസ്ത്യാനി ഉപേക്ഷിക്കുമ്പോൾ നല്ല സമരിയാക്കാരനായ ക്രിസ്തുവിന്റെ വഴിയിൽ നിന്ന് വഴി മാറി നടക്കുകയാണ്.
കുടുംബത്തിലും ദാമ്പത്യബന്ധത്തിലും ജോലിയിലും ഇടവകയിലും നമ്മൾ നേരിടുന്ന പ്രതിസന്ധികൾ തീരാൻ, മറ്റുള്ളവരല്ല, നമ്മൾ ഓരോരുത്തരുമാണ് മാറേണ്ടത്.
നിർബന്ധങ്ങളും കടുംപിടുത്തവും കുറ്റപ്പെടുത്തലും ഉപേക്ഷിച്ച് ക്രിസ്തുവിനെപ്പോലെ സ്വയം ഒന്ന് താഴ്ന്നുകൊടുത്താൽ പല പ്രതിസന്ധികളും തീരും.
പ്രാർത്ഥനയോടെ,
ഏ. പി. ജോർജച്ചൻ