വഴിതെറ്റാതെ വചനത്തിന്റെ വഴിയേ...

യേശു മറുപടി പറഞ്ഞു: എന്റെ സ്വര്‍ഗീയ പിതാവ്‌ നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതുമാറ്റപ്പെടും.'
മത്തായി 15 : 13

സ്വന്തജനമായ യിസ്രയേലിന് ദൈവം നൽകിയ പ്രമാണങ്ങൾക്ക് വിരുദ്ധമായ ആചാരങ്ങളും അന്ധവിശ്വാസങ്ങളുമാകുന്ന മാനുഷിക നിയമങ്ങൾ ശാസ്ത്രി പരീശന്മാർ കൂട്ടിചേർത്തു. കോതമ്പിൽ കളകൾ വിതെച്ചു.  ഈ പാഴ്മുളകളെ പറിച്ചുമാറ്റുമെന്നാണ് കർത്താവ് ഈ വേദഭാഗത്ത് പറയുന്നത്.

ദൈവം സഭയിൽ തിരുവചനത്തിന്റെ വിത്ത് വിതെക്കുമ്പോൾ സാത്താൻ കളകളും വിതെക്കും. നല്ലതും അയോഗ്യവുമായ വൃക്ഷങ്ങളെ വിശ്വാസികൾ ഫലം കൊണ്ട് തിരിച്ചറിയണം. ദുരുപദേശങ്ങളെ പിന്തുടർന്ന് വഴിതെറ്റിപോകാതിരിക്കാൻ തിരുവചനത്തിന്റെ വഴി മാത്രം പിന്തുടരണം.

'സ്വന്തം നാവനക്കിയാല്‍ കര്‍ത്താവിന്റെ അരുളപ്പാടാകുമെന്നു കരുതുന്ന പ്രവാചകന്‍മാരെ ഞാന്‍ എതിര്‍ക്കുന്നു- കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
വ്യാജസ്വപ്‌നങ്ങള്‍ പ്രവചിക്കുന്നവര്‍ക്കു ഞാന്‍ എതിരാണ്‌ - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്റെ ജനത്തെ വഴിതെറ്റിക്കുന്നു. ഞാന്‍ അവരെ അയച്ചില്ല. അധികാരപ്പെടുത്തിയുമില്ല. അവര്‍ ഈ ജനത്തിന്‌ ഒരു ഗുണവും ചെയ്യുകയില്ല - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.'
ജറെമിയാ 23 : 31-32

'യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.'
സങ്കീർത്തനങ്ങൾ 1:2

ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ