ദൈവത്തിന്റെ ശുദ്ധീകരണത്തിന്റെ വഴികൾ

ദൈവത്തിന്റെ ശുദ്ധീകരണത്തിന്റെ വഴികൾ...

'മോശെ മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു.'
പ്രവൃത്തികൾ 7:22 

വലിയ അറിവ് നേടിയിട്ടും ദൈവഭക്തിയില്ലാത്തതുകൊണ്ട് പലർക്കും സംഭവിക്കാറുള്ള വിവേകരഹിതമായ എടുത്തുചാട്ടം മോശെക്കും പ്രതിസന്ധിയുണ്ടാക്കി. ഒരു ഈജിപ്റ്റുകാരനെ അടിച്ചുകൊന്നു.

വിവേകവും പക്വതയും നേടുവാൻ ദൈവം പലരെയും മുൻനിരയിൽനിന്നു പിൻനിരയിലേക്ക് കുറച്ചു കാലത്തേക്ക് മാറ്റി നിർത്താറുണ്ട്. വ്യക്തിത്വത്തിന്റെ  അനുകൂല ഫോർമേഷന് വേണ്ടി നാൽപതു വർഷത്തേക്ക് രാജകൊട്ടാരത്തിൽ നിന്നും മരുഭൂമിയിലേക്ക് ദൈവം മോശയെ പറഞ്ഞുവിട്ടു.
ജീവിതസഹന ശോധനകളിലൂടെ ഒടുവിൽ മോശ സൗമ്യനും ശ്രേഷ്ഠനുമായിത്തീർന്നു.

മോശെക്ക് വാഗ്ദത്വനാട്ടിൽ കടക്കുവാൻ കഴിയാതെ പോയതും വൈകാരിക നിയന്ത്രണമില്ലാത്ത വാക്കുകളും പ്രവർത്തികളും മൂലമായിരുന്നു. സംഖ്യ. 20:9-13 

'മുൻകോപി ഭോഷത്വം പ്രവർത്തിക്കുന്നു. ദുരുപായി ദ്വേഷിക്കപ്പെടും. അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.'
സദൃശ്യവാക്യങ്ങൾ 14:17 -18

-ഫാ. ഡോ. ഏ. പി. ജോർജ്.