വീഞ്ഞ് തീരുബോൾ

യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു. വീഞ്ഞു പോരാതെവരികയാൽ യേശുവിന്റെ അമ്മ അവനോടു: അവർക്കു വീഞ്ഞു ഇല്ല എന്നു പറഞ്ഞു.-യോഹന്നാൻ 2:2-3

 കർത്താവുണ്ടായിരുന്ന കല്യാണവീട്ടിലും വീഞ്ഞ് തീർന്നുപോയി.

ദാമ്പത്യ സൗഹൃദത്തിലെ സന്തോഷം, ട്രസ്റ്റ്, ഉത്സാഹം, ഷെയറിങ്ങ് തുടങ്ങിയ വീഞ്ഞ് തീർന്നു പോകുമ്പോൾ പരസ്പരം കുറ്റപ്പെടുത്താതെ, നിരാശപ്പെടാതെ ക്രിസ്തുവിനോട് പറയണം:

'കർത്താവെ, വീഞ്ഞില്ല!'

ഹൃദയതുരുത്തികളിലെ നിഷേധവികാരങ്ങളാകുന്ന പാഴ്ചെളി വെള്ളത്തെ കർത്താവ് ഭാവപ്രചുരമായ പുതുവീഞ്ഞാക്കി മാറ്റും. 

ശുഭാശംസകളോടെ,

ഏ.  പി. ജോർജച്ചൻ