എളിയവരുടെ ജ്ഞാനം

'അവന്‍ മറുപടി പറഞ്ഞു. ഇതു വിചിത്രമായിരിക്കുന്നു! അവന്‍ എവിടെനിന്നാണെന്നു നിങ്ങളറിയുന്നില്ല. എന്നാല്‍, അവന്‍ എന്റെ കണ്ണുകള്‍ തുറന്നു.'
യോഹന്നാന്‍ 9 : 30

വിദ്യാസമ്പന്നരും ശ്രേഷ്ഠന്മാരും ആയ പരീശന്മാരേക്കാളും, പാവപ്പെട്ട, സാധാരണക്കാരനായ, വിദ്യാവിഹീനനായ ക്രിസ്തു സുഖപ്പെടുത്തിയ പിറവികുരുടൻ  കൂടുതൽ ജ്ഞാനമേറിയവനായിരുന്നു.
പലപ്പോഴും സാധാരണക്കാരായ വിശ്വാസികളുടെ വിവേചനശേഷി, പ്രതിഭാശാലികളായ പണ്ഡിതന്മാരുടേതിനേക്കാൾ വിശേഷതയുള്ളതാണ്. അതിന്റെ കാരണം തിരുവചനം വെളിപ്പെടുത്തുന്നുണ്ട്:

'യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്‌ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച്‌ ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്‌തുതിക്കുന്നു.
അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം.'
മത്തായി 11 : 25-26
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ