ക്രിസ്തുവിന്റെ സാക്ഷികൾ

ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു.
നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കു വിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും.
യോഹന്നാന്‍ 13 : 34-35

കുടുംബത്തിലും ദാമ്പത്യത്തിലും സഭയിലും ക്രിസ്ത്യാനികൾ പരസ്‌പരം സ്നേഹിക്കുന്നെങ്കിൽ ലോകത്തിന്റെ മുമ്പിൽ അവര്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാക്ഷികളായിരിക്കും. ദൈവമക്കളുടെ ഐക്യവും സ്നേഹകൂട്ടായ്മയും
അനേകരെ ക്രിസ്തുവിലേക്ക് ആകർഷിക്കുവാൻ സഹായിക്കുന്ന ശക്തമായ നിശബ്ദ  സുവിശേഷഘോഷണമായിരിക്കും.

പരസ്പരം വിദ്വേഷിക്കുകയും പടവെട്ടുകയും  വഞ്ചിക്കുകയും ചതിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികളിൽ ആരു ജയിച്ചാലും തോറ്റാലും നഷ്ടം ക്രിസ്തുവിനാണ്...

'എന്തെന്നാല്‍, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന ഒരേയൊരു കല്‍പനയില്‍ നിയമം മുഴുവനും അടങ്ങിയിരിക്കുന്നു.
എന്നാല്‍, നിങ്ങള്‍ അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങുകയും ചെയ്‌ത്‌ പരസ്‌പരം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്‌ധിച്ചുകൊള്ളുവിന്‍.'
ഗലാത്യർ 5 : 14-15

ശുഭാശാംസകളോടെ,
ഏ. പി. ജോർജച്ചൻ.