ആത്മീയ മേഖല ശബ്ദമുഖരിതമാണ്. അപേക്ഷകൾ, പരാതികൾ, പരിഭവങ്ങൾ, ആൾക്കൂട്ട ബഹളങ്ങൾ... അങ്ങനെ ആത്മീയ മേഖല എപ്പോഴും ശബ്ദായമാനമാണ്. സ്വർഗ്ഗസ്ഥ പിതാവിന്റെ മുമ്പിൽ എത്തുന്ന മക്കളെല്ലാം അസ്വസ്ഥരാണ്. സന്തോഷവും സംതൃപ്തിയുമുള്ള മുഖങ്ങൾ വളരെ വളരെ കുറവാണ്.
നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.
ഈ വാര്‍ത്ത നിനെവേ രാജാവ് കേട്ടു. അവന് സിംഹാസനത്തില്‍നിന്ന് എഴുന്നേറ്റ് രാജകീയവസ്ത്രം മാറ്റി ചാക്കുടുത്ത് ചാരത്തില്‍ ഇരുന്നു.'
യോനാ 3 : 5-6
സത്യസന്ധതയ്ക്കും, സ്വഭാവശുദ്ധിക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള, സദൃശ്യവാക്യത്തിലെ യാക്കേയുടെ മകനായ ആഗൂരിന്റെ പ്രാർത്ഥന വിശ്വാസികൾ ശ്രദ്ധയോടെ വായിക്കേണ്ടതാണ്:
മനുഷ്യന്റെ പരിശ്രമങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് ജീവിതവിശുദ്ധി നിലനിർത്തുവാൻ പ്രയാസമാണ്. കാരണം ആത്മാവ് ഒരുക്കമുള്ളതാണെങ്കിലും ജഡം ബലഹീനമാണ്. ആസക്തികളും പാപലോകത്തിന്റെ വ്യാമോഹങ്ങളും ആത്മ ശരീര മനസ്സുകളെ മലിനമാക്കും.