ക്രിസ്തുയേശുവിൽ പ്രിയ സഹോദരങ്ങളെ,
തകർച്ചയിൽ ശക്തിയും നിരാശയിൽ പ്രത്യാശയും വീഴ്ച്ചയിൽ താങ്ങും കരങ്ങളും വഴിതെറ്റുന്നവർക്ക് ദിശാബോധവും നൽകുന്ന വിസ്മയ ശക്തിയുടെ ഉറവിടമാണ് തിരുവചനം. ജീവനുള്ളതും ജീവിപ്പിക്കുന്നതുമായ തിരുവചനത്തിന്റെ ആത്മീയ വിരുന്നുശാലയിലേക്ക് എല്ലാ സഹോദരങ്ങളെയും വിനയപൂർവ്വം സ്വാഗതം ചെയ്യുന്നു!
സകല ജനങ്ങൾക്കും ഉണ്ടാകുവാനുള്ള മഹാ സന്തോഷമെന്ന് മാലാഖ പരിചയപ്പെടുത്തിയ ഇമ്മാനുവേൽ യേശുവിന്റെ നാമത്തിലുള്ള സൗഹൃദ കൂട്ടായ്മയാണ് ഇത്.
കാറ്റിനെയും കടലിനെയും ശാസിച്ചു ശാന്തമാക്കിയ കർത്താവ് ജീവിതത്തിൽ കടന്നു വരാതെ, പാപ ക്ഷമ ലഭിക്കാതെ, കുടുംബത്തിലെയും ദാമ്പത്യത്തിലെയും സഭയിലെയും അസ്വസ്ഥതകൾ തീരില്ല. ശക്തനാക്കുന്നവൻ മുഖാന്തരം ശക്തരാക്കപെടുവാൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും
ആദരപൂർവം സ്വാഗതം ചെയ്യുന്നു.
ശുഭാശംസകളോടെ,
ഫാ. ഡോ. ഏ. പി. ജോർജ്.
☆
Fathergdotcom@gmail.com
-www.fatherg.com
-fathergi.blogspot.com