ദരിദ്രനായിരുന്ന ക്രിസ്തു

വ്യാധികളെയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ട് അവർക്കു ശുശ്രൂഷ ചെയ്തുപോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു.' ലുക്കോസ് 8:2-3

യേശുവിന്  സ്വന്തമായി വസ്തുവകകൾ ഒന്നും ഇല്ലായിരുന്നു.
' കുറുനരികള്‍ക്കു മാളങ്ങളും ആകാശപ്പറവകള്‍ക്കു കൂടുകളുമുണ്ട്‌; എന്നാല്‍, മനുഷ്യപുത്രനു തലചായ്‌ക്കാന്‍ ഇടമില്ല.' മത്തായി 8 : 20
ശിഷ്യന്മാരും യേശുവിനെ അനുഗമിക്കുന്നതിനു വേണ്ടി സകലവും ഉപേക്ഷിച്ചു.
'പത്രോസ്‌ പറഞ്ഞു: ഇതാ, ഞങ്ങള്‍ സ്വന്തമായവയെല്ലാം ഉപേക്‌ഷിച്ചു നിന്നെ അനുഗമിച്ചിരിക്കുന്നു. '
ലൂക്കോസ് 18 : 28
യേശുവും ശിക്ഷ്യന്മാരും ദൈനംദിന ആവശ്യങ്ങൾക്കുവേണ്ടി അത്ഭുതങ്ങൾ ചെയ്യുകയോ, പിരിവ് നടത്തുകയോ, മറ്റുള്ളവരോട് പണം ചോദിക്കുകയോ ചെയ്തില്ല.
അവർക്കു സഹായം ചെയ്യണമെന്ന് ആഗ്രഹിച്ചവരിൽ നിന്നും മാത്രം അവർ സഹായം സ്വീകരിച്ചു.

'നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ വെള്ളിയോ ചെമ്പോ കരുതിവയ്‌ക്കരുത്‌. യാത്രയ്‌ക്കു സഞ്ചിയോ രണ്ട്‌ ഉടുപ്പുകളോ ചെരിപ്പോ വടിയോ കൊണ്ടുപോകരുത്‌. വേല ചെയ്യുന്നവന്‍ ആഹാരത്തിന്‌ അര്‍ഹനാണ്‌. നിങ്ങള്‍ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍, അവിടെ യോഗ്യതയുള്ളവന്‍ ആരെന്ന്‌ അന്വേഷിക്കുകയും അവിടം വിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിന്‍.'
മത്തായി 10 : 9-11
ശുഭാശംസകൾ!
ഏ.  പി. ജോർജച്ചൻ