'യേശുവിനെ അവര്‍ കയ്യാഫാസിന്റെ അടുത്തുനിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു. അശുദ്‌ധരാകാതെ പെസഹാ ഭക്‌ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല.'
യോഹന്നാന്‍ 18 : 28
യെഹൂദന്മാരുടെ കപടഭക്തി എന്തെന്ന് ഇവിടെ കാണാം. ദൈവപുത്രനെ കൊല്ലുന്നതിന് അവർ ഗൂഢാലോചന നടത്തി. അവരുടെ നിയമങ്ങൾക്ക് എതിരായി തന്നെ ശിക്ഷ വിധിക്കുന്നതിന് ശ്രമിച്ചു. എന്നാൽ മതാചാരങ്ങൾ അനുസരിച്ച് തങ്ങളെ മലിനപ്പെടുന്നതിന് ഇടയാകുന്ന സാഹചര്യത്തെ ഓർത്ത് അവർ വ്യാകുലപ്പെടുകയാണ്.
പാപത്തിന്റെ ഫലമായി ഹൃദയത്തിൽ ഉണ്ടാകുന്ന ഭയാനകമായ മാലിന്യത്തേക്കാൾ അനുഷ്ഠാനങ്ങൾക്ക് തടസ്സം വരുന്നതാണ് അവർ പ്രധാനമായി കണ്ടത്.
ആചാരാനുഷ്ഠാനങ്ങളിൽ തീവ്രമായ തീക്ഷ്ണത പ്രദർശിപ്പിക്കുകയും സന്മാർഗ്ഗത്തിലും, സദാചാരത്തിലും അല്പം പോലും താല്പര്യമില്ലാതെ ജീവിക്കുന്ന മതവിശ്വാസികളെ ഇന്നും കാണാം.
'കര്‍ത്താവ് അരുളിച്ചെയ്യുന്നു: വ്യര്‍ഥമായ കാഴ്‌ചകള്‍ ഇനിമേല്‍ അര്‍പ്പിക്കരുത്. ധൂപം എനിക്കു മ്ലേച്ഛവസ്‌തുവാണ്. നിങ്ങളുടെ അനീതി നിറഞ്ഞ ഉത്‌സവങ്ങള്‍ എനിക്കു സഹിക്കാനാവില്ല.
നിങ്ങള്‍ കരങ്ങളുയര്‍ത്തുമ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്നു മുഖം മറയ്‌ക്കും. നിങ്ങള്‍ എത്ര പ്രാര്‍ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല. നിങ്ങളുടെ കരങ്ങള്‍ രക്‌തപങ്കിലമാണ്...
നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍...' ഏശയ്യാ 1 : 11-17
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ