നാവിഗാഷൻ സിസ്റ്റവും റൂട്ട് മാപ്പും പ്രയോജനപ്പെടാത്ത ജീവിതയാത്രയിൽ വഴിതെറ്റാതെ വഴിനടത്തുന്ന ദൈവത്തിന് സ്തോത്രം! പൂർണ്ണ ഹൃദയത്തോടെ യെഹോവയിൽ ആശ്രയിക്കുന്ന നമുക്കും നമ്മുടെ മക്കൾക്കും നിത്യതയിലേക്കുള്ള നേർവീഥി ഏതാണെന്ന് വഴിയും സത്യവുമായവൻ കാണിച്ചുതരും. വഴിതെറ്റിപ്പോയാലും നേർവഴിയിലേക്ക് തിരികെ കൊണ്ടുവരും.
സങ്കീർത്തനങ്ങൾ 25:9 'സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.'
സങ്കീർത്തനങ്ങൾ 32:8 'ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.'
സങ്കീർത്തനങ്ങൾ 48:14 'ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.'
സങ്കീർത്തനങ്ങൾ 73:24 'നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.'
സദൃശ്യവാക്യങ്ങൾ 3:5-6 പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.
നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ