അശുദ്ധാത്മാവ് ബാധിതനായ ഒരു ബാലനെ സൗഖ്യമാക്കാൻ ശിക്ഷ്യന്മാർ വളരെ പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇത് കേട്ടപ്പോൾ യേശു പറഞ്ഞു: ' അവനെ എന്റെ അടുക്കൽ കൊണ്ടുവരിക'. മർക്കോസ് 9 :19
യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു. വീഞ്ഞു പോരാതെവരികയാൽ യേശുവിന്റെ അമ്മ അവനോടു: അവർക്കു വീഞ്ഞു ഇല്ല എന്നു പറഞ്ഞു.-യോഹന്നാൻ 2:2-3
കർത്താവുണ്ടായിരുന്ന കല്യാണവീട്ടിലും വീഞ്ഞ് തീർന്നുപോയി.
അനുഗ്രഹകരമായ ദാമ്പത്യ സൗഹൃദത്തിന്റെ അത്യാവശ്യ ഘടകങ്ങളായി പലപ്പോഴും കാണാറുള്ളത് സമ്പത്ത്, ജോലി, അത്യന്താധുനിക ജീവിതസൗകര്യങ്ങൾ അങ്ങനെയങ്ങനെ പലതുമാണ്. എന്നാൽ സമ്പന്നതയും വ്യക്തിത്വ സവിശേഷതകളും ഉള്ള അനേകം സൗഹൃദങ്ങൾ വഴിപിരിഞ്ഞ് പോകുന്നുണ്ട്.